pages

Tuesday, January 11, 2011

എന്‍റെ യാത്ര

യാത്രകള്‍, അവസാനമില്ലാത്ത യാത്രകള്‍
എവിടെയോ മുറിയുന്ന ബന്ധങ്ങള്‍..!!
ആത്മ ബന്ധത്തിന്നാക്കം കൂട്ടാനുമീ യാത്രകള്‍
ചെറുതെങ്കിലും ദൂരമെത്രസ്സഹനീയം.?
വേര്‍പ്പെടുന്ന ദൂരം നീറ്റലാകുന്ന സമയം
ചിറകൊടിഞ്ഞപ്പക്ഷിയായി മൗനം തേങ്ങലാകുന്നു.

മൗനസമ്മത യാത്രാമൊഴി നല്‍കിയെന്‍റെ
നിഴല്‍, നിന്‍റെയോര്‍മ്മയില്‍  നീറ്റലായി
നിമിഷാര്‍ദ്രം ജല കണങ്ങളായി മിഴികള്‍
കേഴുന്നുവോ.... പോകരുതെന്നോ...?
പകലിന്‍റെ യാത്രയായി രാവും രാവിന്‍റെ
യാത്രയായി പകലും  ഇണപിരിയാം നിഴലായ്

എങ്കിലുമറിയുന്നു ഞാന്‍, ഈ ശൂന്യമാംഭരം
ഏതോ കവിത പോലെ നിന്‍റെ മുമ്പില്‍
നിന്നയെന്നിലെ മേഘാര്‍ദ്ര നയനങ്ങള്‍
നിന്‍റെ നിറമിഴിയെ മറച്ചുവോ..?
വേദനയറിയാത്തതെന്തേ  നീയെന്‍ പ്രിയ,
തോഴായെന്‍  മലര്‍തേനിറങ്ങിയ അനുരാഗ
പൂത്തിങ്കളുകള്‍ നീ മറച്ചു കളഞ്ഞുവോ...?

എന്‍റെ ദൈന്യ നയനങ്ങള്‍ മഴത്തുള്ളികളായ്
പെയ്തിറങ്ങിയതും നീയറിയാതെ പോയതന്തേ..?
അറിയുന്നു ഞാനീ ശൂന്യത, എന്നെപ്പൊതിയുന്ന ശൂന്യത
യാത്രകളിനിയും മരിക്കാതെ പുനര്‍ജ്ജനിക്കുന്ന യാത്രകള്‍...!!!

 

18 comments:

  1. പിറന്നുവീണന്നു മുതലീ ഭൂമിയിലെനിക്ക്
    വഴികാട്ടിയായി വന്നത് നീയല്ലേ....
    എന്നെയനുഗമിച്ചു ദിക്കുകള്‍ തോറും...
    ഞാനലഞ്ഞു...പകലും....രാത്രിയും....
    ഒന്നൊന്നായി കൊഴിഞ്ഞു പോയി
    കാലത്തിന്‍റെ യാത്രയില്‍ നീയുമെന്നോട് കൂടി
    നീയില്ലാതെയെനിക്കീ ...ഭൂമിയെന്നാരാമത്തില്‍
    വസിക്കുവാനാകില്ലെന്നൊരു സത്യമെത്ര ഭീകരം.
    അന്ത്യ വിശ്രമം കൊള്ളാനെനിക്കായേകിയ
    ആറടി മണ്ണില്‍ നീയുമെന്നോടൊപ്പം ചേരുന്നു
    എനിക്കായി....തുണയായി..എപ്പൊഴും..
    നീ മാത്രം ...നീ മാത്രം...!!!!

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്. പ്രൊഫൈല്‍ ഫോട്ടോ അതിലും നന്നായിട്ടുണ്ട്(എവിട്ന്ന് അടിച്ച് മാറ്റി മച്ചൂ‍). ഇനി തിരിഞ്ഞുനോക്കണ്ട. ഫോളോവേര്‍സും കമന്റുകളും ആയിരമായിരം പിന്നാലേ ... അല്ല പിന്നെ.... മല്ലൂസിന് അത്രേ വേണ്ടൂ..

    ReplyDelete
  3. ഫേസ് ബുക്ക്‌ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍, നമൂസ് ഇട്ട ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്
    നല്ല വരികള്‍ , തുടരുക . ബൂലോഗത്തേയ്ക്ക് സ്വാഗതം .
    കൂടുതല്‍ ബ്ലോഗ്ഗെര്സുമായി ചട്ച്ചകള്‍ക്കും സംവാദങ്ങള്‍ ക്കുമായി ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ അംഗം ആകുക
    link here
    http://www.facebook.com/home.php?sk=group_183734611637044&ap=1

    ReplyDelete
  4. സഹോദരീ മരണമെന്ന അതിഥി യുടെ ആഗമനം നമ്മളിലേ ബന്ധങ്ങളെ എല്ലാ പിരിച്ചു കളയുന്നു

    ReplyDelete
  5. നിമിഷാര്‍ദ്രം ജല കണങ്ങളായി മിഴികള്‍

    ReplyDelete
  6. കണ്ണടഞ്ഞു കഴിഞ്ഞാല്‍ പിന്നെ അനന്തമായ ശൂന്യത മാത്രം!!!

    (ബൂലോകത്തിലേക്ക് സ്വാഗതം)

    ReplyDelete
  7. ചെറുതെങ്കിലും ദൂരമെത്രസ്സഹനീയം.?
    വേര്‍പ്പെടുന്ന ദൂരം നീറ്റലാകുന്ന സമയം
    ചിറകൊടിഞ്ഞപ്പക്ഷിയായി മൗനം തേങ്ങലാകുന്നു.

    എല്ലാ ആശംസകളും

    ReplyDelete
  8. യാത്രകള്‍, അവസാനമില്ലാത്ത യാത്രകള്‍
    എവിടെയോ മുറിയുന്ന ബന്ധങ്ങള്‍..!!
    ആത്മ ബന്ധത്തിന്നാക്കം കൂട്ടാനുമീ യാത്രകള്‍
    ചെറുതെങ്കിലും ദൂരമെത്രസ്സഹനീയം.?
    വേര്‍പ്പെടുന്ന ദൂരം നീറ്റലാകുന്ന സമയം
    ചിറകൊടിഞ്ഞപ്പക്ഷിയായി മൗനം തേങ്ങലാകുന്നു

    ആശംസകള്‍.. ഈ യാത്രയുടെ തുടക്കത്തിനു..

    ReplyDelete
  9. ബൂലോകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതം!!

    തുടങ്ങിക്കോളൂ....ഞങ്ങളൊക്കെയുണ്ട് വായിക്കാന്‍...

    ReplyDelete
  10. "സ്പര്‍ശം" എന്നായിരുന്നു സങ്കീര്‍ത്തനേത്തേക്കാള്‍ പുതുമയുള്ളത്..
    ((ബൈബിളും പെരുമ്പടവും കൂടി ആ വാക്ക് സ്വന്തമാക്കി മാറ്റിയല്ലോ))

    ReplyDelete
  11. ഫേസ് ബുക്ക്‌ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നമൂസ്ക്കയുടെ ലിങ്ക് കണ്ടാണ് ഇവിടെ വന്നത് , കവിത വലിയ പിടിയൊന്നും ഇല്ലെങ്കിലും വരികള്‍ എനിക്ക് ഇഷ്ടമായി..

    ReplyDelete
  12. എന്റെ പ്രിയപ്പെട്ട ഇത്താ നന്നായി ഇനിയും നന്നാവട്ടെ.............

    ReplyDelete
  13. വരികള്‍ക്കൊക്കെ ഒരു നമൂസിയന്‍ ടച്ച് ...

    ReplyDelete
  14. വായിച്ചു തുടങ്ങി.
    ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  15. VALARE NANNAYIRIKUNNU, THUDAKKA KARIYUDE YAATHORU KURAVUMILLA, THUDAROOO,, NANNAYE VARATTE

    ReplyDelete